24 C
Kottayam
Sunday, June 7, 2026

തകര്‍ത്തടിച്ച് സഞ്ജു,കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

Must read

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം. ചണ്ഡീഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32 പന്തില്‍ 52) അര്‍ധ സെഞ്ചുറി നേടി.

സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നാല് മത്സരങ്ങളും ജയിച്ച കേരളം ഗൂപ്പ് ബിയില്‍ ഒന്നാമതാണ്. മറുപടി ബാറ്റിംഗില്‍ ചണ്ഡീഗഢിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനാണ സാധിച്ചത്. വിനോദ് കുമാര്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ക്യാപ്റ്റന്‍ മനന്‍ വോഹ്‌റയാണ് (61 പന്തില്‍ പുറത്താവാതെ 95) ചണ്ഡീഗഢിന് വിജയ പ്രതീക്ഷ നല്‍കിയത്. ശിവം ഭാംബ്രി (29), ഭാഗ്‌മേന്ദര്‍ ലാതര്‍ (12 പന്തില്‍ 31) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. അര്‍ജുന്‍ ആസാദ് (6), അര്‍ജിത് പാന്നു (0), അഭിഷേക് സിംഗ് (2), ഗൗരവ് പുരി (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചുത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നമ്മല്‍ (24 പന്തില്‍ 30)  വരുണ്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു. രജന്‍ഗഡ് ബാവയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്. രണ്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. മൂന്നാമതെത്തിയ വിഷ്ണു വിനോദും നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ രോഹന് പിന്നാലെ വരുണ്‍ മടങ്ങി. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വരുണിന്റെ ഇന്നിംഗ്സ്. 

- Advertisement -

നാലാം വിക്കറ്റില്‍ സഞ്ജു – വിഷ്ണു 57 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണുവിനെ 15-ാം ഓവറില്‍ ആകാശ് സുദന്‍ മടക്കി. സഞ്ജു പതിയെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ ഇത്തവണ കളിമാറി. 32 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് സിക്സും നാല് ഫോറും നേടി. ബാസിത് (8), സല്‍മാന്‍ നിസാര്‍ (8) പുറത്താവാതെ നിന്നു.

- Advertisement -

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, വരുണ്‍ നായനാര്‍, വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അബ്ദുള്‍ ബാസിത്, സല്‍മാന്‍ നിസാര്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിനോദ് കുമാര്‍, ആസിഫ് കെ എം, ശ്രേയസ് ഗോപാല്‍.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week