കൊച്ചി : കേരളാ ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം.ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും മൂന്ന് റീജണല്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണു ബാങ്കിന് ആര്‍ബിഐ ലൈസന്‍സ് ലഭിച്ചത്.
അതിനാല്‍ ലൈസന്‍സില്ലാത്ത ശാഖകള്‍ പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ലൈസന്‍സിനു വേണ്ടി നല്‍കിയ അപേക്ഷ തള്ളാത്ത പക്ഷം ശാഖകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാകില്ലെന്നാണ് ബാങ്കിന്റെ നിലപാട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News