24.2 C
Kottayam
Saturday, June 6, 2026

കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് പ്രചരണം,പ്രതികരിച്ച് നടിയുടെ അച്ഛൻ

Must read

കൊച്ചി:നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്.

വിവാഹ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്ന് ജി സുരേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും നടി അത് നിഷേധിച്ച് എത്തിയിരുന്നു.

വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് ഗോസിപ്പ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും കുറച്ച് ആയുസേ ഗോസിപ്പിനുണ്ടായിരുന്നുള്ളൂ.

- Advertisement -

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകൻ അറ്റ്‍ലിയുടെ  പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week