29.4 C
Kottayam
Friday, June 5, 2026

കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഉടൻ – കൊടിക്കുന്നിൽ സുരേഷ്

Must read

കോട്ടയം: ഇരട്ടപാതയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. എം ജി യൂണിവേഴ്‌സിറ്റി, ബ്രിലിന്റ് കോളേജ്, ഐ റ്റി ഐ, മെഡിക്കൽ കോളേജ്, ഐ സി എച്ച്, അടക്കം നിരവധി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യപ്രകാരം ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം കൂടിയായ എം പിയുടെ ഇടപെടൽ ഉണ്ടായത്.

- Advertisement -

ജനറൽ മാനേജർ വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തിലും ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ ആവശ്യകത കൊടിക്കുന്നിൽ സുരേഷ് എം പി ആവർത്തിച്ചിരുന്നു. ഏറ്റുമാനൂരിൽ മെമുവിന്റെ സ്റ്റോപ്പ്‌ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്നും ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

- Advertisement -

തീർത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, മാന്നാനം ചാവറാ ചർച്ച്, അൽഫോൻസാ ജന്മഗൃഹം എന്നിവിടങ്ങളിലേയ്ക്കുള്ള നിരവധി യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. മാവേലിക്കര മണ്ഡലത്തിലെ വിവിധ സ്റ്റേഷനിൽ നിന്നും ഏറ്റുമാനൂർ പരിസരപ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കായംകുളം മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ആവശ്യപ്പെട്ടുകൊണ്ട് എം പി യെ നേരെത്തെ സമീപിച്ചിരുന്നു. റെയിൽവേ ബോർഡ് ചെയർമാനും ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജർക്കും എം പി ഇതേ ആവശ്യം കാണിച്ച് മുമ്പ് കത്ത് നൽകിയിരുന്നു. മെമുവിന്റെ സ്റ്റോപ്പ്‌ സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേഷൻ വിഭാഗത്തിന്റെ പച്ചക്കൊടി ലഭിച്ചതായും സ്റ്റോപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന പ്രത്യാശയും എം പി ഫ്രണ്ട്‌സ് ഓൺ റെയിൽസിനോട് പങ്കുവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week