24.2 C
Kottayam
Saturday, June 6, 2026

‘പാര’യായത് ഭർത്താവ്: വേദിയിൽ ദിലീപിനു കാവ്യയുടെ മറുപടി

Must read

കൊച്ചി:സ്കൂള്‍ വാർഷികാഘോഷത്തിൽ ഒപ്പമെത്തിയ കാവ്യയ്ക്ക് ‘പാര പണിഞ്ഞ്’ ദിലീപ്. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയിൽ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവിൽ ദിലീപ് പറഞ്ഞത്.

‘സ്കൂളിൽ വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ ഭർത്താവ് തന്നെ പാര പണിഞ്ഞു’ എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോൾ എന്തു പറഞ്ഞാലും അത് ട്രോൾ ആയി വരും. അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു.

- Advertisement -

ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്.

- Advertisement -

‘‘കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ സംസാരിക്കുന്നത്. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എന്റെ പ്രിയപ്പെട്ടവരോടു സംസാരിക്കുന്നതാണ്.

നമുക്കൊരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോൾ നമ്മുടെ പഴയ കാലത്തെക്കുറിച്ച് ഓർത്തുപോകും. കോവിഡ് കാരണം രണ്ടു വർഷങ്ങൾക്കു ശേഷമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകർ പറയുകയുണ്ടായി. അതിലൊരു നിമിത്താകാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ സന്തോഷമുണ്ട്.

- Advertisement -

ഞാൻ ഒരുപാട് സംസാരിച്ച് ബോറടിപ്പിക്കുന്നില്ല കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരിമാരുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ‘ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പോൾ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്.’’ ദിലീപ് പറഞ്ഞു.

വേദിയിലെത്തിയ കാവ്യയുടെ മറുപടി: ‘‘ഇവിടുത്തെ കലാപരിപാടികൾ കാണാൻ വന്നതാണ് ഞാൻ, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണ് എന്നോടു പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം. കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്തു പറഞ്ഞാലും ട്രോള് വരും.

ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ലായിരുന്നു.’’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week