25.5 C
Kottayam
Saturday, June 6, 2026

കഴിഞ്ഞ ഒരു നിമിഷവും മറന്ന് പോകരുതെന്ന് ഞാന്‍ ദിലീപേട്ടനോട് പറയാറുണ്ട്, അനുഭവിച്ചതെല്ലാം എഴുതണം, ഓരോ വ്യക്തിയെ കുറിച്ചും എഴുതണം.എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരും ഉറപ്പ് എന്ന് കാവ്യ; പകപോക്കലാണോ ഉദ്ദേശമെന്ന് സോഷ്യല്‍ മീഡിയ

Must read

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപും കാവ്യ മാധവനും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ജനപ്രിയ നായകന് എതിരെ വീണ്ടും വീണ്ടും തെളിവുകള്‍ വന്ന് കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാകട്ടെ ദിലീപ് പണ്ടത്തേതു പോലെ തന്റെ ‘നിരപരാധിത്തം’ തെളിയിക്കാന്‍ ഒരു എക്സ്‌ക്യൂസീവ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. അതോടെ വീണ്ടും കഷ്ടകാലം പൊടിതട്ടി എഴുന്നേറ്റിട്ടുണ്ട്. കൂനിന്മേല്‍ കുരു എന്ന് പറയും പോലെ കേസിനു പുറമേ മറ്റൊരു കേസ്.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്ലാനിംഗുകളെല്ലാം തെളിവടക്കം കിട്ടിയതോടെ വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തു. ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ് , സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ബാക്കിയെന്താണ് ഇനി സംഭവിക്കുന്നതെന്ന് കണ്ട് തന്നെ അറിയണം.

അതേസമയം, നാളുകള്‍ക്ക് ശേഷം കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കേണ്ടത്. വേദനകളെല്ലാം ഒരു ദിവസം തുറന്ന് പറയില്ലേ.. എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് കാവ്യ ആയിരുന്നു. കഴിഞ്ഞ ഒരു നിമിഷവും മറന്ന് പോകരുതെന്ന് ഞാന്‍ ദിലീപേട്ടനോട് പറയാറുണ്ട്. അനുഭവിച്ചതെല്ലാം എഴുതണം. ഓരോ വ്യക്തിയെ കുറിച്ചും എഴുതണം. എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരും ഉറപ്പ് എന്നായിരുന്നു കാവ്യയുടെ വാക്കുകള്‍.

പ്രത്യക്ഷ്യത്തില്‍ അല്ലെങ്കിലും പരോക്ഷമായി തന്നെ ഒരു പ്രതികാര ചുവയോടു കൂടിയാണ് കാവ്യ സംസാരിക്കുന്നത്. കാവ്യയുടെ ഈ വാക്കുകളില്‍ നിന്ന് തന്നെ അത് മനസിലാക്കാന്‍ കഴിയും. ദിലീപിനെ മുന്‍നിര്‍ത്തി പകവീട്ടുകയാണോ കാവ്യ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക മനസില്‍ കൊണ്ടു നടന്ന് അത് വീട്ടാനാണ് ഇപ്പോഴും കാവ്യയുടെയും ദിലീപിന്റെയും സംസാരത്തില്‍ നിന്ന് വീണുക്കിട്ടുന്നത്.

- Advertisement -

പണ്ട് ദിലീപിനെ തിലകന്‍ വിഷം എന്ന് അഭിസംബോധന ചെയ്തത് ഏറെ വിവാദമായരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു.

- Advertisement -

മറ്റൊരു അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായും തിലകന്‍ പറഞ്ഞിരുന്നു.

- Advertisement -

ഈ സാഹചര്യത്തില്‍ ദിലീപ് ആദ്യ വിവാഹം വേര്‍പ്പെടുത്തി എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നത് എന്ന് തന്നെ ആനുമാനിക്കാം. എത്രകിട്ടിയാലും പഠിക്കാത്ത ബല്ലാത്ത ജാതി തന്നെ. ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ദിലീപിനെതിരം തെളിവുകള്‍ നിരത്തിയപ്പോള്‍ ഇതെല്ലാം മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്നും അവരെ രക്ഷിച്ച് താന്‍ ഇങ്ങനെയായെന്നും ദിലീപ് പറയുമ്പോള്‍ ഏറെ കാര്യങ്ങള്‍ ചിന്തിക്കേണ്ടതായിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ുരുക്കായി ജയിലിലെ ഫോണ്‍വിളിയും പുറത്തുവന്നിരുന്നു.മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍, സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

ആലുവയിലെ ദിലീപിന്റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ഇതിനിടെ ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് കവിഞ്ഞ ദിവസം റജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈകോടതിയില്‍ എത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വധഭീഷണി മുഴക്കിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. മാത്രമല്ല, വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week