കൊച്ചി:മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ ജിയോ ബേബി ചിത്രം കാതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ വേറിട്ട വേഷമാണ് കാതല്‍ ദ കോറിലേത്. മലയാളത്തിലെ മുഖ്യധാരാ സിനിമകള്‍ പറയാന്‍ മടിച്ച വിഷയമാണ് കാതല്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതുവരെ കാണാത്ത, മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ മടിക്കുന്ന വേഷം ചെയ്ത് മമ്മൂട്ടി കൈയ്യടി നേടുകയാണ്. മാത്യു ദേവസിയായി നടന്‍ നിറഞ്ഞാടിയിരിക്കുകയാണ് കാതലില്‍.
കാതലിനെ കുറിച്ച് അഫ്‌സല്‍ സിഎസ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. രാവിലെ മുതല്‍ വരുന്ന പോസറ്റീവ് കേട്ടാണ് ഉച്ചക്ക് കാതല്‍ എന്ന മമ്മൂട്ടി സിനിമക്ക് ടിക്കറ്റ് എടുത്തത്. എന്നാല്‍ കടുത്ത നിരാശയും ദേഷ്യവും ആണ് ചിത്രം നല്‍കിയത്.
ഒരുമിച്ച് കണ്ടതില്‍ 20% പേര്‍ കയ്യടിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ തല താഴ്ത്തി തങ്ങള്‍ സംസ്‌കാരമുള്ളവരാണെന്ന് തെളിയിച്ചു, എന്റെ അടുത്ത് ഇരുന്നത് ഒരു ആറോ ഏഴോ വയസ്സുള്ള ഒരു കുട്ടിയും അച്ഛനുമായിരുന്നു, പടം കഴിഞ്ഞ് മുഖം താഴ്ത്തി തല ചൊറിഞ്ഞ് ആ അച്ഛന്‍ പറഞ്ഞു “നല്ല സിനിമേണന്ന് കരുതി വന്നതാ”
ഇനി കുറച്ചു കൂടി ഗൗരവമുള്ള കാര്യമാണ് പറയാനുള്ളത്, മമ്മുട്ടി ഒരു ഇസ്ലാം മത വിശ്വാസിയും മതത്തിന് കീഴിലുള്ള ഒരു പള്ളിയിലെ മെമ്ബറാണെന്നുമാണ് ഞാന്‍ വിചാരിക്കുന്നത്, ഈ വിഷത്തില്‍ ഇസ്ലാം ശക്തമായി എതിര്‍ക്കുകയും അതിനെതിരെയുള്ള പ്രചാരണ പരുപാടിയുമായി മുന്നോട്ട് പോകുമ്ബോള്‍
മതത്തില്‍ പെട്ട ഒരാള്‍ ഇതുപോലെ ഒരു സിനിമ നിര്‍മിച്ച് അഭിനയിക്കുന്നത് അംഗീകരിക്കാന്‍ ഒരു വിശ്വാസിക്കും കഴിയില്ല( ഇത് വെള്ളിയാഴ്ച റിലീസ് ചെയ്തില്ല എന്നത് മാത്രമാണ് മമ്മുട്ടിയില്‍ നിന്ന് ഉണ്ടായ നല്ല കാര്യം), അതുകൊണ്ട് തന്നെ ഇസ്ലാം സംഘടനകള്‍ മമ്മുട്ടിക്ക് ശക്തമായി മറുപടി പറയണം എന്നാണ് എനിക്ക് പറയാനുള്ളത് എന്നാണ് അഫ്‌സലിന്റെ കുറിപ്പില്‍ പറയുന്നത്.