InternationalNews

ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം;കുടുംബത്തിനൊപ്പം കിം ജോങ് ഉൻ

പ്യോംങ്യാംഗ്: ചാര ഉപഗ്രഹ വിക്ഷേപണത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ. ബഹിരാകാശ മുന്നേറ്റത്തിന്‍റെ പുതുയുഗമെന്ന് കിം ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ പരിശീലനത്തിലെ നാഴിക കല്ലെന്നാണ് വിക്ഷേപണത്തിന് പിന്നാലെ കിമ്മിന്റെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. അതേസമയം ദൗത്യം വിജയമെന്ന് വിധിയെഴുതാറായിട്ടില്ലെന്നാണ് തെക്കൻ കൊറിയയുടെ നിരീക്ഷണം.

നേരത്തെ രണ്ട് തവണ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് കിം ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും സ്വീകരണം നൽകിയതെന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സിയായ കെസിഎന്‍എ വിശദമാക്കുന്നത്.

ഭാര്യ രി സോൾ ജുവിനും മകൾ കിം ജു ഏയ്ക്കും ഒപ്പമായിരുന്നു സ്വീകരണത്തിന് കിം എത്തിയതെന്നാണ് റിപ്പോർട്ട്. ചാര ഉപഗ്രഹം കൈവശമുള്ളത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുമെന്നാണ് കിമ്മിന്റെ വിലയിരുത്തൽ. ലോകത്തുള്ള ഏത് രാജ്യത്തിനെതിരെ വേണമെങ്കിലും ആക്രമണത്തിന് സേനയെ സജ്ജരാക്കാന്‍ സാറ്റലൈറ്റ് സഹായത്തോടെ കഴിയുമെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ടോക് ഹുന്‍ പ്രതികരിച്ചത്.

ഉത്തര കൊറിയയുടെ സൈനികപരമായ പഞ്ചവത്സര പദ്ധതിയിൽ സുപ്രധാനമായതായിരുന്നു ചാര ഉപഗ്രഹം സജ്ജമാക്കുന്നത്. അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും കൊറിയന്‍ ഉപദ്വീപിലെ നീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹം സഹായിക്കുമെന്നാണ് ഉത്തര കൊറിയ വിലയിരുത്തുന്നത്.

വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗുവാമിലെ യുഎസ് സൈനിക താവളത്തിന്റെ ചിത്രങ്ങൾ വിലയിരുത്തുന്നതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം വിശദമാക്കിയിരുന്നു. അമേരിക്കയും ജപ്പാനും യുഎന്നുമടക്കം ഉത്തര കൊറിയയും ഉപഗ്രഹ വിക്ഷേപണത്തെ അപലപിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഉത്തര കൊറിയയ്ക്ക് സഹായം ലഭിച്ചതായുള്ള ദക്ഷിണ കൊറിയന്‍ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നതാണ് ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണ വിവരം.

സെപ്തംബർ മാസത്തിൽ കിം റഷ്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ സാറ്റലൈറ്റ് നിർമ്മാണത്തിൽ പുടിൻ ഉത്തര കൊറിയയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂന്നാമത്തെ പരിശ്രമത്തിലാണ് മാലിഗ്യോംഗ് 1 എന്ന സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിക്കുന്നത്. നേരത്തെ മെയ് മാസത്തിലും ഓഗസ്റ്റ് മാസത്തിലും ഉത്തര കൊറിയയുടെ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker