24.1 C
Kottayam
Friday, June 5, 2026

കാട്ടാന ആക്രമണം: ചാലക്കുടിയിൽ പ്രതിഷേധം; മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രതിഷേധക്കാർ

Must read

തൃശ്ശൂര്‍: വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ പ്രതിഷേധക്കാര്‍ തടഞ്ഞു. അധികാരികള്‍ എത്താതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ബെന്നി ബഹനാന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. തൃശ്ശൂര്‍ വാഴച്ചാലില്‍ വാച്ച്മരത്തെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്.

ഇത്തരം വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ നിത്യസംഭവമായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു. നിഷ്‌ക്രിയത്വമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഒരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അതേ സമയം ബി.ജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകൂടം ആദിവാസികള്‍ക്ക് നല്‍കേണ്ട കാര്യങ്ങള്‍ നല്‍കാതെയാണ് മുന്നോട്ടുപോകുന്നതെന്ന വിമര്‍ശനമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൃഷിചെയ്യാന്‍ ആവശ്യമായ ഭൂമി നല്‍കിയില്ലെന്നും വനാവകാശ സംരക്ഷണ നിയമം ഇവിടെ പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്. അതിനാലാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ പോകേണ്ടിവന്നതെന്നും ആ സാഹചര്യത്തിലാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടിയാണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും ഏറെസമയത്തിനുശേഷമാണ് ആന അവിടെ നിന്ന് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week