കാസർകോട് : ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 10 പേർക്ക് കൂടി ഇന്ന് (31/05/2020) കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്മാരാണ്. മംഗൽപാടി പഞ്ചായത്ത് സ്വദേശികൾ നാലു പേർ മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഏ വി രാംദാസ് പറഞ്ഞു.
മേയ്27 ന് ബസിൽ തലപാടിയിൽ വന്ന 59 വയസുള്ള മൊഗ്രാൽപുത്തുർ സ്വദേശി, ഒരു ടാക്സി കാറിൽ ഒരുമിച്ച് മേയ്24ന് തലപാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ള പൈവളിഗെ സ്വദേശികൾ, മേയ്24 ന് ബസിൽ വന്ന 30 വയസുള്ള കാസർകോട് മുൻസിപാലിറ്റി സ്വദേശി,
മേയ്27ന് ബസിൽ ഒരുമിച്ച് വന്ന മംഗൽപാടി സ്വദേശികളായ 64ഉം 27ഉം വയസ്സുള്ളവർ, മേയ്15 ന് ബസിൽ വന്ന 23 വയസുള്ള മംഗൽപാടി സ്വദേശി , മേയ്27ന് ട്രയിനിൽ വന്ന് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗൽപാടി സ്വദേശി മേയ് 24ന്ബസ്സിൽ വന്ന ബന്ധുക്കളായ 23 , 27 വയസ്സുള്ള മധൂർ പഞ്ചായത്ത് സ്വദേശികൾ എന്നിവർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ സർക്കാർ നിരീക്ഷണത്തിലും മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു.
ദുബൈയിൽ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള തൃക്കരിപ്പൂർ സ്വദേശിയ്ക്ക് രോഗം ഭേദമായി