മലപ്പുറം : ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി (മെയ് 31) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17 ന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഊരകം പുത്തന്‍പീടിക സ്വദേശി 39 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ എടയൂര്‍ മന്നത്ത്പറമ്പ് സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.
ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇവര്‍ക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് പാലക്കാടും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News