കാസര്‍കോട്: രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലിയെല ഭരണസംവിധാനമൊന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍.കുടുംബാംഗങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്ത സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കും രോഗസാധ്യതയുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലയിലെ പ്രതിരോധ സംവിധാനങ്ങളെ ഒന്നടങ്കം തകിടം മറിയ്ക്കുന്നതിലേക്കാവും കാര്യങ്ങള്‍ നീങ്ങുക.
ഐജി, കളക്ടര്‍, എഡിഎം, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സമ്പര്‍ക്ക സാധ്യത ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.ഇരുവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ ഹോട്‌സ്‌പോട്ടുകളിലൊന്നായാണ് കേന്ദ്രം കാസര്‍കോഡ് ജില്ലയെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.ജില്ലയില്‍ അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികം പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ നഗരത്തില്‍ സജീവമായി പ്രവൃത്തിക്കുന്നത്.

സംസ്ഥാനമൊട്ടാകെ നിയന്ത്രണങ്ങളൊന്നുമില്ലാതെ രോഗബാധിത സ്ഥലങ്ങളിലടക്കം ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച ശക്തമായ ചോദ്യങ്ങളാണുയരുന്നത്.വീടുകളിലിരുന്ന് ജോലി ചെയ്യുന്നുവെന്ന് സ്ഥാപനങ്ങള്‍ അവകാശവാദമുന്നയിക്കുമ്പോഴും അങ്ങേയറ്റം സുരക്ഷിതമല്ലാത്ത ഇടങ്ങളിലൂടെയാണ് റിപ്പോര്‍ട്ടര്‍മാരുടെ യാത്രകളെന്നാണ് കാസര്‍കോഡ് സംഭവം വ്യക്തമാക്കുന്നത്.

നേരത്തെ ഒരു മാധ്യമപ്രവര്‍കന് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഭോപ്പാല്‍ നഗരത്തിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരെയും നിരീക്ഷണത്തിലാക്കിയിരുന്നു.