ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി; പിന്നാലെ തീ ആളിപ്പടര്‍ന്നു; വിവാഹസംഘം അത്ഭുതകരമായി രക്ഷപ്പെട്ടു

ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി; പിന്നാലെ തീ ആളിപ്പടര്‍ന്നു; വിവാഹസംഘം അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ചീമേനി തുറവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും യാത്രക്കാര്‍ വേഗത്തില്‍ പുറത്തിറങ്ങുകയും ചെയ്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

ചീമേനി തുറവ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. റിനോള്‍ട്ട് ലോഡ്ജി കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ തീ ആളിപ്പടരുകയും വാഹനം പൂര്‍ണ്ണമായും കത്തിയമരുകയും ചെയ്തു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഏറെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.

A car carrying five people caught fire and was completely destroyed in Cheemeni, Kasaragod, while they were heading to a wedding in Kamballur. The driver noticed smoke coming from the bonnet and immediately stopped the vehicle, allowing all passengers to exit safely before it was engulfed in flames. Authorities suspect a short circuit as the cause of the fire, and luckily, no injuries were reported

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News