24.8 C
Kottayam
Sunday, June 7, 2026

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്‌; മൊയ്തീൻ 31-ന് ഹാജരാകണമെന്ന് ഇ.ഡി.

Must read

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീൻ സ്വത്തുരേഖകളുമായി 31-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസിൽ ഹാജരാകണം. ബാങ്ക് നിക്ഷേപങ്ങളടക്കമുള്ള രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയതായി ഇ.ഡി. അന്വേഷണസംഘം സ്ഥിരീകരിച്ചു. അതേസമയം, ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മൊയ്തീനുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

ബാങ്കിന്റെ മുൻമാനേജർ ബിജു കരീമിനും 31-ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൊയ്തീൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോൺസംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീൻ നിർദേശിച്ചവർക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട് എന്നാണ് ഇ.ഡി. ആരോപണം.

അതിനിടെ ബിനാമി ഇടപാട് സംശയത്തിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ ഇ.ഡി. തിരക്കിട്ടനീക്കം തുടങ്ങി. രണ്ടുദിവസങ്ങളിലായി മൂന്നുപേരെ ചോദ്യംചെയ്തു. ഇ.ഡി. സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചിരുന്നു. ഈ തുകയുടെ ഉൾപ്പെടെ സാമ്പത്തികസ്രോതസ്സായിരിക്കും മൊയ്തീൻ പ്രധാനമായും വെളിപ്പെടുത്തേണ്ടിവരുക.

ബാങ്കിന്റെ മാനദണ്ഡങ്ങൾ മറികടന്ന് വായ്പനൽകാൻ നിർദേശിച്ചെന്ന മൊഴി, ബിനാമി വായ്പകൾ മൊയ്തീന്റെ നിർദേശപ്രകാരം നൽകിയെന്ന മൊഴി എന്നിവയിൽ മറുപടിപറയേണ്ടിവരും. കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ സംശയത്തിലുള്ള പി.പി. കിരൺ, സി.എം. റഹീം, എം.കെ. ഷിജു, പി. സതീഷ്‌കുമാർ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലും മൊയ്തീൻ വ്യക്തതനൽകേണ്ടിവരും.

- Advertisement -

എന്നാൽ, പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇ.ഡി.ക്കുമുന്നിൽ മൊയ്തീൻ ഹാജരാകുന്നതിൽ സി.പി.എം. സംസ്ഥാനനേതൃത്വം എന്തു തീരുമാനമെടുക്കും എന്നതും പ്രധാനമാണ്. നോട്ടീസ് കൈപ്പറ്റിയശേഷം മൊയ്തീൻ നിയമോപദേശം തേടുമെന്നാണ് സൂചന. നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

- Advertisement -

എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഒമ്പതുമണിക്കൂർ ഇ.ഡി.ക്ക് മുന്നിലിരുന്നതും വിളിപ്പിച്ചതിൽ പരാതിയില്ലെന്ന് പറഞ്ഞതും കോൺഗ്രസ് ഉയർത്തിക്കാട്ടുമെന്നത് സി.പി.എമ്മിനെ വെട്ടിലാക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week