24.6 C
Kottayam
Friday, June 5, 2026

50 കാരിയുമായി ലിവിംഗ് ടുഗദർ , സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണി; മനംനൊന്ത് ഷീജയുടെ ആത്മാഹുതി; കൈമനത്തേത് കൊലപാതകമല്ല

Must read

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. ലിവിംഗ് ടുദര്‍ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കരുമം സ്വദേശി ഷീജയുടെ മരണത്തിന് കാരണമായത്. സംഭവത്തില്‍ ഫോറന്‍സിക് സംഘം പ്രാഥമിക റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ആത്മഹത്യാപ്രേരണയ്ക്ക് സുഹൃത്ത് സനോ ജി തെ അറസ്റ്റ് ചെയ്യും. സനോജുമായുള്ള ക്കമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യാണ് മരിച്ചത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സജി എന്നുവിളിക്കുന്ന സനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടുകൂടി സംഭവം നടന്നത്.

- Advertisement -

- Advertisement -

വാഴത്തോട്ടത്തില്‍നിന്നു നിലവിളികേട്ടാണ് അയല്‍വാസികള്‍ ഷീജയെ ശരീരമാകെ തീപിടിച്ചനിലയില്‍ കാണുന്നത്. ആദ്യം ആളെ തിരിച്ചറിയാന്‍ കരമന പോലീസിനും നാട്ടുകാര്‍ക്കും കഴിഞ്ഞിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിനൊടുവിലാണ് മരണപ്പെട്ടത് ഷീജയാണെന്നു മനസ്സിലായത്.

- Advertisement -

ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഷീജ രാത്രി ഇവിടെ എത്താനുണ്ടായ സാഹചര്യവും അന്വേഷിക്കണം. കുറേനാളുകളായി ഷീജയെ സനോജ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പലതവണ പണവും ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സനോജിന്റെ ഭീഷണികാരണം ഷീജയ്ക്കു ജോലിക്കുപോകാന്‍പോലും കഴിയാത്തസ്ഥിതിയായിരുന്നു. സനോജിനെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

സനോജിന് വേറെയും ബന്ധങ്ങളുണ്ടെന്ന് ആരോപണമുണ്ട്. നേമത്തും പെണ്‍സുഹൃത്തുണ്ടത്രേ. ഷീജയില്‍ നിന്നും പണം വാങ്ങി ഇവര്‍ക്ക് കൊടുക്കുമെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അടക്കം പോലീസ് അന്വേഷണം നടത്തും. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി സനോജ് ബ്ലാക് മെയില്‍ ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഷീജയുടെ ചിത്രങ്ങള്‍ ഓട്ടോക്കാര്‍ക്കെല്ലാം നല്‍കിയെന്നും പറയുന്നു. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക കാരണമെന്നാണ് വിലയിരുത്തല്‍.

ഷീജയും സനോജും തമ്മില്‍ കുറേനാള്‍ ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും സനോജ് നിരന്തരം ഷീജയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരി ഷീബ പറഞ്ഞു. ഉള്ളൂരിലെ ഒരു വസ്ത്രക്കടയിലെ ജീവനക്കാരിയായ ഷീജ കഴിഞ്ഞ കുറേനാളായി സ്ഥാപനത്തിനു സമീപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ െഫാറന്‍സിക് വിദഗ്ധരും പോലീസ് നായയും പരിശോധന നടത്തി. സംഭവം നടന്ന സ്ഥലം കൈമനം മാതാ അമൃതാനന്ദമയി മഠം വകയാണ്.

ഷീജ വ്യാഴാഴ്ച വൈകീട്ട് സഹോദരി ഷീബയെ വിളിച്ച് സനോജ് നിരന്തരം ശല്യംചെയ്യുന്നതായും സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞിരുന്നു. ഉള്ളൂരില്‍ ഷീജ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ വിളിച്ചും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രമാ ടെക്‌സ്റ്റൈല്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week