28.4 C
Kottayam
Saturday, June 6, 2026

കര്‍ണാടക അധ്യാപന നിയമനം: ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം, വിശദീകരണം

Must read

ബംഗളൂരു: കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം.

ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു.

- Advertisement -

നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നും നായിഡു കന്നഡയില്‍ കുറിക്കുകയും ഒപ്പം പ്രസ്തുത ഉദ്യോഗാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

- Advertisement -

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്ന് വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. നിയമന പരീക്ഷയ്ക്കുള്ള ഉദ്യോഗാര്‍ത്ഥി ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

- Advertisement -

അവര്‍ ഫയലില്‍ അറ്റാച്ചു ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാര്‍ഡില്‍ ഇട്ടിരുന്നോ എന്ന് ഉദ്യോഗാര്‍ത്ഥിയോട് ചോദിച്ചിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങള്‍ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week