ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റെടുത്തത്.
മൂന്നു ദിവസം മുമ്പ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വീണതോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ജൂലൈ 31 വരെ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയമുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കഡുമല്ലേശ്വര ക്ഷേത്ര സന്ദര്‍ശനം നടത്തുകയും ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.