തൃശൂർ: വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം.
കവര്‍ച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ നടപടിക്ക് നേതൃത്വം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

