KeralaNews

കാറില്‍ ചീറിപ്പാഞ്ഞത് 89 തവണ! യുവാവിന് 1.33 ലക്ഷം പിഴ

കോഴിക്കോട്: അതിവേഗത്തില്‍ വാഹനമോടിച്ച കണ്ണൂര്‍ സ്വ?ദേശിയായ യുവാവിന് പിഴയായി നല്‍കേണ്ടി വന്നത് 1,33,500 രൂപ. നിയമം കാറ്റില്‍പ്പറത്തി നിരവധി തവണ അതിവേ?ഗത്തില്‍ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പാണ് യുവാവില്‍ നിന്ന് ഇത്രയും തുക പിഴയീടാക്കിയത്.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ്യുവി കാറിനാണ് പിഴ ഈടാക്കിയത്. ഒരുവര്‍ഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിന്റെ ക്യാമറയില്‍ പതിഞ്ഞത്. 2022ല്‍ ജനുവരി അഞ്ചിന് മാത്രം ഏഴ് തവണ പിഴയീടാക്കി.ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞ ദിവസം വാഹനം അപകടത്തില്‍പ്പെട്ടു. ഇന്‍ഷുര്‍ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്.

പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ആര്‍ടി ഓഫീസില്‍ പിഴ അടയ്ക്കുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍- തൃശൂര്‍ റോഡിലാണെന്ന് എംവിഡി അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button