30.6 C
Kottayam
Friday, June 19, 2026

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് ഇനി കോണ്‍ഗ്രസ് മേയറില്ല

Must read

കണ്ണൂര്‍: സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഇനി മുസ്ലിം ലീഗ് മേയർ . കോൺഗ്രസ് ലീഗ് ധാരണ നടപ്പായതോടെ നിലവിലെ മേയർ ടി.ഒ മോഹനൻ രാജിവച്ചു. അടുത്ത രണ്ട് വർഷം ലീഗിനാണ് മേയർ പദവി. മൂന്ന് വർഷം ഭരിച്ചൊടുവിൽ പുതുവർഷത്തിലാണ് ടി.ഒ.മോഹനൻ കസേരയൊഴിഞ്ഞത്.

കണ്ണൂർ യുഡിഎഫിൽ തർക്കങ്ങൾക്ക് വഴിയിട്ട മേയര്‍ പദവിയിൽ ഇനി ലീഗിന്‍റെ ഊഴമായിരിക്കും. രണ്ടര വർഷം വീതം വെപ്പിന് കോൺഗ്രസ് വഴങ്ങാതിരുന്നതോടെ തുടക്കത്തിൽ ലീഗ് ഇടഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തിയാണ് പരിഹാര ഫോർമുലയായിരുന്നത്. അതേസമയം, ആരാകും മേയറെന്ന് ലീഗ് തീരുമാനിച്ചിട്ടില്ല.

മുസ്‍ലിഹ് മഠത്തിലിനാണ് സാധ്യത കൂടുതൽ. പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച കഴിയും. അതുവരെ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് ചുമതല. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ ശേഖരണ പദ്ധതി,സ്റ്റേഡിയം നവീകരണം തുടങ്ങിയ നേട്ടങ്ങളായി അവതരിപ്പിച്ചാണ് ടി.ഒ. മോഹനന്‍റെ പടിയിറക്കം.

നവകേരള സദസ്സിന് ഫണ്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചും പരാതികൾ വഴിതെറ്റി നൽകിയതിൽ ആക്ഷേപമുന്നയിച്ചും യുഡിഎഫിന്‍റെ ഏക മേയർ വാർത്തകളിൽ നിറഞ്ഞിരുന്നു.വൻ ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച നേടിയെങ്കിലും വിമതനായ പി.കെ. രാഗേഷ് അവകാശവാദമുന്നയിച്ചതോടെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടി.ഒ. മോഹനൻ മേയറായത്.

- Advertisement -

അതേ രാഗേഷുമായി കഴിഞ്ഞ ദിവസം പൊതുവേദിയിൽ പരസ്യമായി തർക്കിച്ച സംഭവവും ഉണ്ടായിരുന്നു. മേയറായുളള മോഹനന്‍റെ അവസാന കൗൺസിൽ യോഗത്തിൽ നിന്ന് പി.കെ. രാഗേഷ് ഇറങ്ങിയപ്പോൾ യുഡിഎഫ് അംഗങ്ങൾ കൂകി വിളിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

Popular this week