കണ്ണൂര്‍: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണ വേണം. എൽഡിഎഫിന്‍റെ ആകെയുള്ള 26
അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചർച്ചയും വോട്ടെടുപ്പം ബഹിഷ്കരിച്ചു.
നേരത്തെ എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർ പി കെ രാകേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്. സുമാബാലകൃഷ്ണനാണ് യുഡിഎഫ് മേയർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള സാധ്യതയും ഇല്ലാതായി.