23.5 C
Kottayam
Friday, November 22, 2024

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്ന് കളക്ടർ; 'യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല'

Must read

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കോടതിവിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. എട്ട് മാസം എൻ്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും  അരുണ്‍ കെ വിജയന്‍ പറഞ്ഞു.

കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ ആരോപിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒപ്പം തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. കരിങ്കൊടി...

Adani scam:കൈക്കൂലി നല്‍കിയത് മോദി സര്‍ക്കാരിലെ ഉന്നതര്‍ക്ക്,ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും, ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്ക്;തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ യുഎസില്‍ കൈക്കൂലി,...

‘ഒന്നിച്ച് ജീവിക്കാൻ താല്‍പര്യമില്ല’ ധനുഷ്‌ -ഐശ്വര്യ രജനികാന്ത്‌ വിവാഹമോചനക്കേസില്‍ വിധി ഉടന്‍

ചെന്നൈ:നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായി മാറിയിരുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് താരവും ഐശ്വര്യയും. ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്....

IPL:ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സഞ്ജയ് ജീയെ സമീപിക്കൂ; മഞ്ജരേക്കറെ ട്രോളി ഷമി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ പരിഹസിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. തന്നെയും ഐപിഎല്‍ താരലേലത്തേയും ബന്ധപ്പെടുത്തി മഞ്ജരേക്കര്‍ പറഞ്ഞ ഒരു കമന്റാണ് ഷമിയെ ദേഷ്യം പിടിപ്പിച്ചത്....

തട്ടിപ്പുകേസ്: അദാനിയെ അറസ്റ്റ് ചെയ്യണം;ജെ.പി.സി അന്വേഷണം അനിവാര്യമെന്നും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.