23.9 C
Kottayam
Thursday, June 4, 2026

ത്രില്ലർ സ്റ്റൈൽ: ആഫ്രിക്കയിൽ പറ്റിക്കപ്പെട്ടു, പകരം വീട്ടാൻ സ്വർണ്ണക്കടത്ത്; 127 കിലോ കടത്തിയ നടി രന്യ റാവു ബെംഗളൂരുവിൽ പിടിയിൽ

Must read

ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ നടുക്കി നടി രന്യ റാവുവിന്റെ വൻ സ്വണ്ണക്കടത്ത് വിവരങ്ങൾ പുറത്ത്. വെറും ഒരു വർഷം കൊണ്ട് 100 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ഈ കടത്ത് സാമ്രാജ്യം ഇ ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) തകർത്തതോടെ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന കഥകളാണ്. ആഫ്രിക്കൻ മണ്ണിൽ രണ്ട് കോടി രൂപയുടെ തട്ടിപ്പിനിരയായ നടി, ആ നഷ്ടം നികത്താൻ തുടങ്ങിയ ‘ബിസിനസ്’ ഒടുവിൽ ജയിലഴികൾക്ക് പിന്നിലെത്തിച്ചിരിക്കുകയാണ്.

ആഫ്രിക്കൻ ഖനികളിൽ നിന്ന് നേരിട്ട് സ്വർണ്ണം എത്തിച്ച് കോടികൾ കൊയ്യാനായിരുന്നു രന്യയുടെയും കൂട്ടാളി തരുൺ കൊണ്ടൂരിന്റെയും ആദ്യ നീക്കം. ഇതിനായി ദുബായ് കേന്ദ്രമാക്കി ‘വീര ഡയമണ്ട്‌സ്’ എന്ന കമ്പനി ഇവർ ആരംഭിച്ചു. ഉഗാണ്ടയിലെ ഏജന്റ് വഴി അഞ്ച് കിലോ സ്വർണ്ണത്തിന് അഡ്വാൻസ് നൽകിയെങ്കിലും ഏജന്റ് നടിയെ പറ്റിച്ച് മുങ്ങി. ടാക്സ് ഇനത്തിലും മറ്റുമായി രണ്ട് കോടി രൂപ നഷ്ടപ്പെട്ടതോടെയാണ് രന്യ സ്വർണ്ണക്കടത്തിന്റെ പുതിയ വഴി തേടിയത്.

ദുബായിലെ ദേര ഗോൾഡ് സൂക്കിൽ നിന്ന് വൻതുകയ്ക്ക് നേരിട്ട് സ്വർണ്ണം വാങ്ങുകയായിരുന്നു ഇവരുടെ അടുത്ത പ്ലാൻ. ഈ സ്വർണ്ണം സ്വിറ്റ്സർലൻഡിലേക്കോ തായ്‌ലൻഡിലേക്കോ കയറ്റി അയക്കുകയാണെന്ന വ്യാജ രേഖകൾ ചമയ്ക്കും. എന്നാൽ രേഖകളിൽ കാണിക്കുന്ന രാജ്യങ്ങളിലേക്ക് അയക്കുന്നതിന് പകരം വിമാനത്താവളത്തിൽ വെച്ച് രന്യ സ്വർണ്ണം സ്വന്തം ശരീരത്തിൽ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു പതിവ്. ഒരു വർഷത്തിനിടെ 15 തവണ ഇത്തരത്തിൽ ഇവർ യാത്ര നടത്തി.

ഏകദേശം 127 കിലോ സ്വർണ്ണമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ രന്യ കടത്തിയത്. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വളർത്തുപുത്രി എന്ന സ്വാധീനം വിമാനത്താവളങ്ങളിൽ പരിശോധന ഒഴിവാക്കാൻ ഇവർക്ക് തുണയായി. വി.ഐ.പി പ്രോട്ടോക്കോൾ ഉപയോഗിച്ച് കസ്റ്റംസ് പരിശോധനകൾ സുഗമമായി മറികടന്ന നടിക്ക് പക്ഷെ ഇത്തവണ പിഴച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 14.2 കിലോ സ്വർണ്ണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് നടി കുടുങ്ങുകയായിരുന്നു.

- Advertisement -

രന്യ റാവുവിനെ കൂടാതെ സഹായി തരുൺ കൊണ്ടൂരു, സ്വർണ്ണ വ്യാപാരിയായ സഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും ഇ ഡി കുറ്റപത്രം സമർപ്പിച്ചു. നടിയുടെ 34 കോടി രൂപയുടെ ആസ്തികൾ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. വൻകിട ജ്വല്ലറികൾക്കും ഇടനിലക്കാർക്കുമാണ് കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കൈമാറിയിരുന്നതെന്നാണ് ഇ ഡി നൽകുന്ന സൂചന. ബെംഗളൂരുവിലെ സിനിമാ വൃത്തങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ വെളിപ്പെടുത്തലുകൾ.

- Advertisement -

പ്രതികൾക്ക് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ദുബായിൽ സ്വർണ്ണം വാങ്ങാൻ ഉപയോഗിച്ച കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കടത്തു സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളിലേക്കും അന്വേഷണം നീളുകയാണ്. സ്വർണ്ണക്കടത്തിൽ കൂടുതൽ സിനിമാ താരങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും ഇ ഡി വ്യക്തത വരുത്തും.

ആഡംബര ജീവിതം നയിച്ചിരുന്ന രന്യ റാവു സ്വർണ്ണക്കടത്തിലൂടെ സമ്പാദിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നതും ഇ ഡി അന്വേഷിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണ്ണക്കടത്തിന്റെ മുഴുവൻ ആസൂത്രണവും നടി സമ്മതിച്ചതായാണ് വിവരം. കർണാടക രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലത്തിലും ഈ അറസ്റ്റ് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

- Advertisement -

Kannada actress Ranya Rao has been embroiled in a major gold smuggling scandal involving nearly ₹100 crore in profits within a year. After losing ₹2 crore in an African mining scam, Ranya and associate Tarun Konduru started ‘Veera Diamonds’ in Dubai. She allegedly smuggled 127 kg of gold from Dubai to India across 15 trips by hiding it on her person, exploiting VIP protocols. The Enforcement Directorate (ED) arrested her at Bengaluru airport with 14.2 kg of gold and has seized assets worth ₹34 crore.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week