കാഞ്ഞങ്ങാട്: കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടുപറമ്പിൽനിന്ന് ഭാര്യ രാജാമണി െതങ്ങോല എടുക്കുമ്പോൾ കടന്നലുകൾ ഇളകി കുത്തുകയായിരുന്നു.
നിലവിളികേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ പിടയുന്നത് കണ്ട് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചു. രാജാമണി ചികിത്സയിലാണ്. മക്കൾ: ഷിബു, ഷീബ (ഇരുവരും ഗൾഫ്). മരുമക്കൾ: മധു, ലയ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കേളുനായർ, കൃഷ്ണൻ.
A 75-year-old man, Ambangad Narayanan Nair, died of a heart attack after witnessing his wife being severely attacked by wasps in Kanhangad South, Kovval Store. The incident occurred on Saturday evening while his wife, Rajamani, was clearing coconut leaves in their backyard. A swarm of wasps suddenly attacked her; seeing her in pain and struggling, Narayanan Nair collapsed and passed away. Rajamani is currently undergoing treatment for her injuries.


