News

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്

ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷട്രീയ ദളിത് അധികാർ മഞ്ച് (ആർഡിഎഎം) എംഎൽഎ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്. ചൊവ്വാഴ്ച ഇരുവരും കോണ്‍ഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

കനയ്യ കുമാർ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടൽ. ദളിത് രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ജിഗ്നേഷ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button