InternationalNews

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ മത്സരിക്കും

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറിലാണ് കമലാ ഹാരിസ് മത്സരിക്കുക. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

‘ഞാന്‍ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിര്‍ഭയയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളുമാണ്’ എന്നായിരുന്നു ബൈഡന്റെ ട്വിറ്റര്‍ കുറിപ്പ്. തീരുമാനത്തെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു.

വൈസ് പ്രസിഡന്റാവാന്‍ കമലാ ഹാരിസ് എന്തുകൊണ്ടും യോഗ്യയാണെന്ന് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും പ്രതികരിച്ചു. അതേസമയം, നിലവിലെ പ്രസിഡന്റും ജോ ബൈഡന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് തീരുമാനത്തെ പരിഹസിച്ച് രംഗത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button