24.1 C
Kottayam
Friday, June 5, 2026

'മാപ്പ് പറയേണ്ട കാര്യമില്ല; ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാന്‍ വിശ്വസിക്കുന്നു'; തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തോട് പ്രതികരിച്ച് കമല്‍ ഹാസന്‍

Must read

ചെന്നൈ: കന്നഡ ഭാഷ സംബന്ധിച്ച തന്റെ പ്രസ്താവന കര്‍ണാടകയില്‍ വലിയ വിവാദം സൃഷ്ടിക്കുമ്പോഴും കുലുക്കമില്ലാതെ നടന്‍ കമല്‍ ഹാസന്‍. 'താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ടതുള്ളൂ.' ഡി.എം.കെ പിന്തുണയോടെ അടുത്ത മാസം രാജ്യസഭ എം.പിയായി സ്ഥാനമേല്‍ക്കാനിരിക്കുന്ന കമല്‍ ഹാസന്‍ പറഞ്ഞു.

കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കമല്‍ഹാസന്‍ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് (എഫ്.കെ.സി.സി) പ്രസിഡന്റ് എം. നരസിംഹലു പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നേരത്തേയും ഇത്തരത്തില്‍ ഭീഷണിക്ക് വിധേയനായിട്ടുണ്ട്. പക്ഷെ സ്‌നേഹം മാത്രമാണ് എല്ലായ്‌പ്പോഴും വിജയിക്കുക. കര്‍ണാടകയോടും ആന്ധ്രപ്രദേശിനോടും കേരളത്തിനോടുമുള്ള എന്റെ സ്‌നേഹം സത്യസന്ധമാണ്. പ്രത്യേക അജണ്ട ഉള്ളവര്‍ക്ക് മാത്രമാണ് അതില്‍ സംശയം തോന്നുകയുള്ളൂ' അദ്ദേഹം പറഞ്ഞു. 'ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാന്‍ വിശ്വസിക്കുന്നു.' മക്കള്‍ നീതി മെയ്യം നേതാവായ കമല്‍ ഹാസന്‍ പറഞ്ഞു.

വ്യാഴാഴ്ച ബംഗളൂരുവില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കവെയാണ് മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമ നിരോധിക്കുമെന്ന് നരസിംഹലു പ്രഖ്യാപിച്ചത്. ''പല കന്നഡ ഗ്രൂപ്പുകളും കമലിന്റെ സിനിമക്ക് നിരോധനം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ വിവാദത്തില്‍ അദ്ദേഹം മാപ്പു പറയണമെന്നാണ് ഞങ്ങളുടെയും ആവശ്യം. അദ്ദേഹം പറഞ്ഞത് തെറ്റായ കാര്യമാണ്. അദ്ദേഹവുമായി കാണാനും സംസാരിക്കാനും ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം വെള്ളിയാഴ്ചക്കകം മാപ്പുപറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനം'' -നരസിംഹലു പറഞ്ഞു.

- Advertisement -

ഭാഷയുമായി ബന്ധപ്പെട്ട് എപ്പോള്‍ വിവാദമുണ്ടായാലും കന്നഡിഗര്‍ ഒന്നിച്ചുനില്‍ക്കണമെന്ന് നടി ജയമാല പറഞ്ഞു. കമല്‍ഹാസന്‍ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ആ പ്രസ്താവന തെറ്റാണ്. കന്നഡ തമിഴില്‍നിന്ന് ജനിച്ചതല്ല – അവര്‍ പറഞ്ഞു. കന്നഡ ഭാഷക്കുപോലും ജന്മം നല്‍കിയത് തമിഴ് ഭാഷയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയാണ് വിവാദമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week