പാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം.മാണിയുടെ വീടായ കരിങ്ങോഴയ്ക്കല്‍ തറവാട് ചരിത്രസ്മാരകമായി മാറ്റണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാഗംങ്ങളുടെ കത്ത്.കൗണ്‍സിലര്‍മാരായ ടോണി തോട്ടത്തില്‍.ജോബി വെള്ളാപ്പണിയില് എന്നിവരാണ് നഗരസഭയ്ക്ക് കത്ത് നല്‍കിയത്.
കെ.എം.മാണിയുടെ ജീവചരിത്രം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവെയ്ക്കുന്നു.നിലിവില്‍ കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയും സഹായികളുമാണ് കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ താമസിയ്ക്കുന്നത്.മകന് ജോസ് കെ മാണി എം.പിയും ഭാര്യ നിഷയും കോട്ടയം നഗരത്തിലാണ് താമസം.പാലായിലെ വീട് ജോസ് കെ മാണിയ്ക്ക് അവകാശപ്പെട്ടതാണ്.വീട് ചരിത്രസ്മരാകകമാക്കണമെന്ന ആവശ്യത്തില്‍ ജോസ് കെ മാണിയും കുടുംബവും ഇനിയും അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.