കല്‍പ്പനയുടെ മകള്‍ വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റം നായികയായി
അന്തരിച്ച മലയാളികളുടെ പ്രിയ നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ) സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നായികാ വേഷത്തിലാണ് താരപുത്രിയുടെ അരങ്ങേറ്റം. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്.
നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും. മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥാണ് നിര്‍വ്വഹിക്കുന്നത്.
വിഷ്ണു രവിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകരുന്നത്. ജനുവരി പത്തിന് ഷൂട്ടിംങ് തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.