24.3 C
Kottayam
Saturday, June 6, 2026

സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മാളിയേക്കൽ മേൽപ്പാല നിർമ്മാണം

Must read

കരുനാഗപ്പള്ളി : സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കരുനാഗപ്പള്ളി കല്ലേലിഭാഗം മാളിയേക്കൾ റെയിൽവേ മേല്പലത്തിന്റെ നിർമ്മാണം നടത്തുന്നത്.  മേല്പലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ഗതാഗത നിയന്ത്രങ്ങൾ ഉണ്ടെങ്കിലും ചെറിയ വാഹനങ്ങൾക്ക് നിർമ്മാണം നടക്കുന്ന ഭാഗത്തു കൂടി കടന്നുപോകാം. എന്നാൽ ഈ ഭാഗങ്ങളിൽ ഫൈലിങ് നടക്കുന്ന സമയത്ത് ബാരിക്കേടുകൾ വെച്ച് മറച്ചിരുന്നു.

എന്നാൽ ഫൈലിങ് കഴിഞ്ഞതോടെ ബാരിക്കേടുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഫൈലിങ് പൂർത്തിയായത്തിനെ തുടർന്ന് വലിയ കുഴികൾ നിർമ്മിച്ചു അടുത്തഘട്ട പ്രവർത്തനങ്ങൾ തുടങ്ങി ഏകദേശം 8 അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാൽ ഈ കുഴികളുടെ വശങ്ങളിൽ ബാരിക്കെടുക്കളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകടത്തിനു സാധ്യതയുണ്ട്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ബെബ്കോ ഔട്ലെറ്റിലേക്ക് പോകുന്നത് കൂടാതെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ദിവസവും ഇത് വഴി കടന്നു പോകുന്നു.

ഈ വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടി  വാഹനങ്ങൾ കുഴിയിലേക്ക് മറിയാൻ സാധ്യത വളരെ കൂടുതലാണ്. ഫൈലിംഗിന്റെ ഭാഗമായി നിൽക്കുന്ന കമ്പിയിലേക്കായിരിക്കും വാഹനങ്ങൾ മറിയുക. ഇത് വലിയ അപകടം ക്ഷെണിച്ചു വരുത്തും. കൂടാതെ രാത്രി കാലങ്ങളിൽ ഇവിടെ വെളിച്ചമില്ലാത്തതും വൻ അപകടത്തിനു വഴിവെക്കുന്നു. മുന്നൂറ്‌ മീറ്ററോളം ജോലിനടക്കുന്ന റെയിൽവേ പാളത്തിന് പടിഞ്ഞാറു ഭാഗത്തു ഭാഗത്തു നാലു ബോഡുകൾ മാത്രമാണുള്ളത് അത് ഫ്ലൂറസെന്റുമല്ല.

- Advertisement -

രാത്രികാലങ്ങളിൽ അപായ മുന്നറിയിപ്പുകൾ ശ്രെദ്ധയിൽ പെടുത്തുന്ന ഓറഞ്ച്, ചുവപ്പ്, മിന്നിയാണയുന്ന ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. മേൽപ്പാലകരാർ ജോലിയേറ്റെടുത്ത വർക്ക് ജനറേറ്റർ ലൈറ്റ് സംവിധാനങ്ങളുണ്ട് പണികഴിയുന്നമുറക്ക് അതിന്റെ പ്രവർത്തനവും നിർത്തും. കൂടാതെ മേൽപ്പാല നിർമ്മാണത്തിന് ജോലിചെയ്യുന്ന ജോലിക്കാർക്കും വേണ്ടത്ര സുരക്ഷയില്ലയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഫൈലിങ് കുഴിയിൽ ഇറങ്ങി ജോലിചെയ്യുന്ന തൊഴിലാളികൾ ധരിക്കേണ്ട സുരക്ഷ ഉപകാരണങ്ങളായ ഹെൽമെറ്റ്‌, ബൂട്ട്സ്, എന്നിവയൊന്നുമില്ലാതെ ജീവൻ പണയംവെച്ചാണ് അവർ ജോലിചെയ്യുന്നത്. പലരീതിയിൽ അപകട സാധ്യത ഉണ്ടായിട്ടും ഒന്നും വകവെക്കാതെയാണ് കരാറുകർ നിർമ്മാണം നടത്തുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week