24.3 C
Kottayam
Saturday, June 6, 2026

കളിയിക്കാവിള കൊലപാതകം; ജെസിബി ഒപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Must read

തിരുവനന്തപുരം: കേരള – തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നെയ്യാറ്റിന്‍കര സ്വദേശിയായ ജെസിബി ഒപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം. ജെസിബി ഓപ്പറേറ്റര്‍ യാത്രയില്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നതായി ക്രഷര്‍ യൂണിറ്റിലെ ജീവനക്കാര്‍ പറഞ്ഞു.

ജെസിബി ഓപ്പറേറ്ററും തമിഴ്നാട്ടിലെ തക്കല സ്വദേശിയായ സുഹൃത്തും ഒപ്പം ഉണ്ടാകുമെന്നാണ് അറിയിച്ചത്. തക്കലയെത്തും മുന്‍പ് തന്നെ കൊലപാതകം നടന്നിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയെ കുറിച്ച് ഒരു സൂചനയും ഇല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

യാത്രയില്‍ കൊല്ലപ്പെട്ട മലയന്‍കീഴ് സ്വദേശിയായ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപ ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയും മൊബൈല്‍ഫോണും കാണാനില്ല.

ദീപുവിന് ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

- Advertisement -

കേസ് അന്വേഷിക്കുന്നതിനായി തമിഴ്‌നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തില്‍  ഏഴ് അംഗങ്ങളുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിക്കുന്നത്.

- Advertisement -

ദീപുവിന്റെ മൃതദേഹം ഉടനെ വീട്ടിലെത്തിക്കും. നഗര്‍കോവില്‍ ആശാരിപ്പള്ളത്തെ ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി ആംബുലന്‍സ് തിരിച്ചു. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളില്‍ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week