മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയിൽനിന്ന് എത്തിച്ചത്. കടുവാ ദൗത്യം നടക്കുന്നതിന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശ്ശേരി സർക്കാർ സ്കൂളിലാണ് ആനകളെ തളച്ചിരുന്നത്.
തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവുണ്ടായിരുന്നു. പാപ്പാൻ ഇതിനായി ശ്രമിക്കുന്നതിനിടെ കുഞ്ചു ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ കൊമ്പിൽ തോണ്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


