കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം ഹാപ്പി ദര്‍ബാറിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരിന്നു. ജോജു ജോര്‍ജ് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ കാളിദാസനെ ചേര്‍ത്തുപിടിച്ച് ജോജു പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വിവാഹിതരായ അനൂപ് ചന്ദ്രനും ഭാര്യയും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തിരിന്നു.
പുതിയ മിമിക്രി ഏതെങ്കിലും പഠിച്ചോ എന്ന് ജോജു ചോദിച്ചപ്പോള്‍ കാളിദാസന് വിഷയം മാറ്റാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ജിതിന്റെ മിമിക്രി കണ്ടാലോ എന്ന് പറഞ്ഞ് കാളിദാസ് മൈക്ക് കൈമാറാന്‍ ശ്രമിച്ചപ്പോള്‍ ജോജു ഇടപെട്ടു. മൈക്ക് കൈവശപ്പെടുത്തിയ ജോജു, അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ടന്നും തന്നോട് മിമിക്രി കാണിക്കാന്‍ പറഞ്ഞാല്‍ താന്‍ കാണിച്ചാല്‍ മതിയെന്നും പറഞ്ഞു. കാളിദാസിനെ പോലെ ഇത്ര ചെറുപ്പത്തില്‍ മനോഹരമായി ശബ്ദങ്ങള്‍ അനുകരിക്കുന്ന മറ്റെരാളേയും കണ്ടിട്ടില്ലെന്ന് ജോജു പറഞ്ഞു. ജയറാമിന്റെ മകനായതുകൊണ്ടാണ് അത്തരത്തിലൊരു കഴിവ് ലഭിച്ചതെന്നും ജോജു പറഞ്ഞു. തുടര്‍ന്ന് നടന് വിജയിയുടെ ശബ്ദം കാളിദാസ് അനുകരിക്കുകയും ചെയ്തു.
ദമ്പതിമാരായ സദീപ്ഗീതിക എന്നിവര്‍ ചേര്‍ന്നാണ് ഹാപ്പി ദര്‍ബാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഹാപ്പി സിംഗ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിദ്ധിഖ്, ശാന്തികൃഷ്ണ, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമ്മൂട്, ബാലു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
https://www.facebook.com/shajirocks/videos/651648781993998/