28.8 C
Kottayam
Thursday, June 4, 2026

ജേഴ്സിയും നിറവും മലയാളികളെ എന്നും ഒരുമിപ്പിയ്ക്കും,മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍

Must read

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാതാരം കല്യാണി പ്രിയദര്‍ശന്‍. താരം വീഡിയോയിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ബ്ലാസ്‌റ്റേഴസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടു. ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് കല്യാണി വീഡിയോയില്‍ വന്നത്. മുമ്പില്ലാത്തവിധം ടീമിനെ പിന്തുണയ്ക്കണെന്നും കല്യാണി വീഡിയോയില്‍ പറയുന്നുണ്ട്. ജേഴ്‌സിയും നിറവുമാണ് മലയാളികളെ എന്നും ഒരുമിപ്പിക്കുമെന്നും താരം പറയുന്നു. വീഡിയോ കാണാം.

കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ നാലാം മത്സരത്തിനിറങ്ങും. മുന്‍ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സി യാണ് എതിരാളികള്‍. കൊച്ചിയില്‍ കളിക്കാനെത്തിയത് വിജയം പ്രതീക്ഷയോടെ. ജയത്തോടെ തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സും ലക്ഷ്യമിടുന്നത്.  സീസണല്‍ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടര്‍ തോല്‍വികള്‍. കൊച്ചിയില്‍ എടികെയും എവേമത്സരത്തില്‍ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവരവില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്.

ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയില്‍ മുന്നില്‍ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികള്‍ക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജഹൗഹ്, സ്റ്റുവര്‍ട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കൊച്ചിയിലെത്തുന്നത്. സീസണില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗില്‍ നാലാമതാണ് മുംബൈ. പ്രതിരോധത്തിലെ പാളിച്ച പരിഹരിക്കുകയാകും ബ്ലാസ്റ്റേഴ്‌സിന് മുന്നിലെ പ്രധാനവെല്ലുവിളി.

- Advertisement -

മൂന്ന് കളിയില്‍ ആറ് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് എട്ട് ഗോളുകള്‍. കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ചല്ല ഇത്തവണ എന്ത് ചെയ്യാനാകുമെന്നാണ് തെളിയിക്കേണ്ടതെന്നും കോച്ച് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സി സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ഒഡീഷയുടെ ഹോംഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോല്‍പ്പിച്ചത്. 33-ാം മിനുറ്റില്‍ നന്ദകുമാറാണ് വിജയഗോള്‍ നേടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week