KeralaNews

കലാഭവൻ ഷാജോണും കുടുംബവും കോൺ​ഗ്രസിൽ, വാർത്തയോട് പ്രതികരിച്ച് താരം

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടുന്നത്. കെ ബി ഗണേഷ് കുമാർ, എം മുകേഷ്, ധർമ്മജൻ, സുരേഷ് ​ഗോപി,കൃഷ്ണകുമാർ, തുടങ്ങിയ നിരവധി പേരാണ് ഭാ​ഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തന്നെ ഏതാനും സിനിമാതാരങ്ങൾ വിവിധ പാർട്ടികളിൽ ചേർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ കലാഭവൻ ഷാജോൺ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഷാജോണും കുടുംബവും കോൺ​ഗ്രസിൽ ചേർന്നുവെന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ കുറിക്കുന്നു.

‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്‘ എന്നാണ് ഷാജോൺ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button