കോട്ടയം: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുവായ ജോളിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. ജോളി എന്ന സ്ത്രീ ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ മറ്റാര്‍ക്കൊക്കെ പങ്ക് എന്ന് അറിഞ്ഞാല്‍ മാത്രം മതി… കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ സ്ത്രീ എന്നോ പുരുഷനെന്നോ കുറ്റകൃത്യ വാസന വളരുന്നതില്‍ വ്യത്യാസമില്ലെന്നും. കുറ്റകൃത്യ വാസനകള്‍ വളരാന്‍ പല കാരണങ്ങളുണ്ടെന്നും കല മോഹന്‍ കുറിക്കുന്നു.
കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഡോക്ടര്‍ ഓമന, ബിനിതകുമാരി.. സ്ത്രീകള്‍ ആയ ഇവരൊക്കെ അരുംകൊലകള്‍ ചെയ്തവര്‍ ആണ്.. അനിയന്റെ ഭാര്യയോടുള്ള ദേഷ്യത്തില്‍ അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന സ്ത്രീയെ കണ്ടിട്ടുണ്ട്.. അങ്ങനെ എത്രയോ കേസുകള്‍.. കാരണവര്‍ കൊലപാതകത്തിന് പിന്നിലും സ്ത്രീ അല്ലേ.. വ്യക്തിത്വവൈകല്യത്തില്‍ antisocial personality disorder എന്നൊന്നുണ്ടല്ലോ.. IQ കൂടിയ ആളില്‍ EQ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് കരുതരുത്..
ജനിതകം, പിന്നെ അവര്‍ വളരുന്ന ചുറ്റുപാടുകള്‍.. വ്യക്തിയുടെ പ്രതികരണരീതി ആണ് അവന്റെ അല്ലേല്‍ അവളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത്..
അവിടെ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല.. ഇപ്പോള്‍ ഇതാ മറ്റൊരു സ്ത്രീ കൂടി കൊടുംകുറ്റവാളിയുടെ പട്ടികയില്‍.. ! ജോളി എന്ന സ്ത്രീ ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ മറ്റാര്‍ക്കൊക്കെ പങ്ക് എന്ന് അറിഞ്ഞാല്‍ മാത്രം മതി…
ചെറിയ തെറ്റിന് അമിതമായ ശിക്ഷ നല്‍കുന്ന അച്ഛനമ്മമാര്‍ ഉണ്ട്.. ഒരുപാട് അപകടത്തില്‍ എത്തുന്ന മാനസിക തലങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കും..
ശിക്ഷ നല്‍കണം, പക്ഷെ ഭീഭത്സവും അപമാനകാരവും ആകരുത്.. മകളെ ഉത്തമയായ പെണ്ണാക്കി, വളര്‍ത്തിക്കോ.. പക്ഷെ, പച്ചയായ മനസ്സുകള്‍ ആണ്. കണ്ണടച്ചു ഇരുട്ടാക്കരുത്.. അമിതമായി ശാസിക്കുക, ശിക്ഷിക്കുക എന്നത് പരിഹാരം അല്ല.. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി അത് ഉചിതമായ രീതിയില്‍ പരിഹരിക്കാന്‍ നോക്കണം.. ഓരോ കേസുകളും, ഓ അതൊന്നും നമ്മുടെ വീട്ടില് നടക്കില്ല എന്നുള്ള സമാധാനം എന്നും നിലനില്‍ക്കണം.. എങ്ങനെ ഒരു കുറ്റവാളി ജനിച്ചു എന്ന് ഒറ്റവാക്കില്‍ പറയാനാകില്ല..
ബഹുദൂരം പിന്നിലോട്ടു സഞ്ചരിക്കണം.. ശാന്തമാണ് പുറമേ…, എന്നാല്‍ എത്ര ഭീകരമാണ് ഉള്ളിലെ ചിന്ത എന്നത് പലരുടെയും അവസ്ഥ ആണ്.. കൊലപാതകം എന്നതിനേക്കാള്‍ ഓരോ കൊലയുടെയും രീതികള്‍ ആണ് വ്യക്തിയില്‍ എത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടെന്നു നിര്ണയിക്കേണ്ടത്…. പെട്ടന്ന് ഉണ്ടാകുന്ന കാരണങ്ങള്‍, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന കൊല ഒക്കെ മറ്റൊരു വശം.. അവരൊക്കെ antisocial എന്നുമല്ല ഉദേശിച്ചത്..
സാഹചര്യം, പ്രതികരണരീതി… ഇവ ആണ് സൂക്ഷ്മായി പഠനം നടത്തേണ്ടത്.കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുമ്പോള്‍ അതൊക്കെ വിലയിരുത്തല്‍ നടത്താന്‍ സാധിക്കും.. മാതാപിതാക്കള്‍, അദ്ധ്യാപകര്‍ ഇവരുടെ സഹായത്തോടെ മാറ്റങ്ങള്‍ കൊണ്ട് വരാനും..
ഡോക്ടർ ഓമന, ബിനിതകുമാരി.. സ്ത്രീകൾ ആയ ഇവരൊക്കെ അരുംകൊലകൾ ചെയ്തവർ ആണ്.. അനിയന്റെ ഭാര്യയോടുള്ള ദേഷ്യത്തിൽ അവരുടെ…
Posted by കല കൗൺസലിംഗ് സൈക്കോളജിസ്റ് on Saturday, October 5, 2019