തിരുവനന്തപുരം: കൈതോലപ്പായ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലിസ്. സിപിഎം മുഖപത്രം ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ .ജി. ശക്തിധരൻ്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. താൻ ഒരു പാർട്ടിയുടെയോ നേതാവിന്‍റേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി നല്‍കിയിരുന്നു. പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല. ഇതോടെ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് പൊലിസ്.
കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണർ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. കൊച്ചിയിൽ നിന്നും കൈതോലപ്പായയിൽ മുതിര്‍ന്ന സിപിഎം നേതാവ് രണ്ടര കോടി പൊതിഞ്ഞു കടത്തിയെന്നായിരുന്നു ശക്തിധരൻ തന്‍റെ ഫേസ്ബുക്കിലീടെ ആരോപിച്ചിരുന്നത്. പണം കടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം