ചൂണ്ടയിട്ട് നേടിയാൽ 25000 രൂപ, കൈപ്പുഴയിലെ മത്സരം ഞായറാഴ്ച

കോട്ടയം : കൈപ്പുഴ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്തത്തിൽ 2026 ജൂലൈ 05 ഞായറാഴ്ച വൈകിട്ട് മൂന്നു മണിമുതൽ കൈപ്പുഴ കാറ്റിൽ നാടൻ ചൂണ്ടയിടീൽ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചാം തവണയാണ് യുവയുടെ നേതൃത്തത്തിൽ ചൂണ്ടയിടീൽ മത്സരം സംഘടിപ്പിക്കുന്നത്. ചൂണ്ടയിടീൽ മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മീൻപിടിച്ചു ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 25,000 രൂപ സമ്മാനമായി ലഭിക്കും.

രണ്ടാം  സമ്മാനം 20,000 രൂപയും, മൂന്നാം സമ്മാനം 15,000  രൂപയും,നാലാം സമ്മാനം 10,000 രൂപയും,അഞ്ചാം സമ്മാനം 7000 രൂപയും,ആറാം 6000 സമ്മാനം രൂപയും,ഏഴാം സമ്മാനം 5000 രൂപയും,എട്ടാം സമ്മാനം 4000രൂപയും, ഒൻപതാം സമ്മാനം 3000രൂപയും,പത്താം സമ്മാനം 1000 രൂപയുംലഭിക്കും, കൂടാതെ പ്രോത്സാഹന സമ്മാനമായി പേർക്ക് രൂപ 1000 വീതം നൽകുമെന്നും യുവ ഭാവവാഹികൾ അറിയിച്ചു.

നാടൻചൂണ്ടയിടീൽ മത്സരത്തിന്റെ ഉത്‌ഘാടനം ഏറ്റുമാനൂർ എം.എൽ.എ.നാട്ടകം സുരേഷ് ഉത്‌ഘാടനം ചെയ്യും. മുൻമന്ത്രി വി.എൻ.വാസവനും, ഏറ്റുമാനൂർ ബ്ലോക്ക് അഞ്ചായത്ത് മെമ്പർ ജിം അലെക്സും ചേർന്നു സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ചിരട്ട കലാകാരൻ സന്തോഷിനെ വേദിയിൽ ആദരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ ആശംസകൾ അർപ്പിക്കും. ചടങ്ങിന് യുവ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡണ്ട് രാജുമോൻ മോഹനൻ അധ്യക്ഷത വഹിക്കും

English Summary​The Yuva Arts & Sports Club of Kaipuzha is organizing its 5th annual traditional angling (choondayideel) competition on Sunday, July 5, 2026, at 3:00 PM at Kaipuzha Kaat, Kottayam. The participant catching the maximum fish within the stipulated time will receive a first prize of ₹25,000, along with cash awards up to the tenth position. Reflecting the updated political scenario in the constituency, the event will see participation from prominent political and cultural figures. India Book of Records holder coconut-shell artist Santhosh will also be honored during the function, presided over by Club President Rajumon Mohanan.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News