കൊച്ചി:രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനമെടുത്തു.
കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച കെ.കെ ശൈലജ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തില്‍ ശൈലജയെ ഒഴിവാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
രണ്ടാം പിണറായി മന്ത്രി സഭയില്‍ കെ.കെ ശൈലജ ടീച്ചര്‍ ഇല്ലെന്ന തീരുമാനത്തിന് എതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. ടീച്ചര്‍ പുറത്ത് എന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് ഈ തീരുമാനത്തിനെതിരെ കൈലാസ് മേനോന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാല്‍ വെട്ടണം. വെട്ടി നിരത്തണം’ അല്ല പിന്നെ” എന്നാണ് കൈലാസ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
നേരത്തെ സി.പി.എമ്മില്‍ നിന്ന് കെ.കെ ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങള്‍ ആകുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായാണ് കെ.കെ ശൈലജ ഒഴിവാക്കുന്നത്.
സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.
എം.ബി.രാജേഷ് സ്പീക്കറാകും. പി.എ.മുഹമ്മദ് റിയാസും, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ.എന്‍.ബാലഗോപാല്‍, വി.അബ്ദുറഹ്മാന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.എന്‍.വാസവന്‍, പി.രാജീവ്, എം.വി.ഗോവിന്ദന്‍ മന്ത്രിമാരാകും. കെ.രാധാകൃഷ്ണന്‍ മുന്‍പ് സ്പീക്കറായിരുന്നു.