28.1 C
Kottayam
Sunday, June 7, 2026

വിദ്യ ഒളിവിൽ കഴിഞ്ഞത് വടകരയിലെന്ന് റിമാൻഡ് റിപ്പോർട്ട്; ജൂലായ് 6 വരെ റിമാൻഡിൽ

Must read

പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെ റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെയാണ് റിമാൻഡ്. വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കെട്ടിച്ചമച്ച കേസ് എന്നായിരുന്നു വിദ്യയുടെ പ്രതികരണം.

കഴിഞ്ഞ രണ്ടാഴ്ചത്തോളം ഒളിവിൽ കഴിഞ്ഞ വിദ്യയെ പിടികൂടിയത് വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് സീലും സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലിന്റെ സീലും പോലീസ് പരിശോധിച്ചു.

അഗളി പോലീസ് സ്റ്റേഷനിലേക്കാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയത്. രണ്ടു ദിവസത്തിനുള്ളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അട്ടപ്പാടി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങിയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. വരുംദിവസങ്ങളിൽ തെളിവെടുപ്പ് ഉണ്ടാകും എന്നാണ് വിവരം.

കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുണ്ടായ കേസാണിതെന്നുമാണ് വിദ്യയുടെ പ്രധാനവാദം. മാധ്യമങ്ങളേയും പൊതുജനങ്ങളേയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു, ഒളിവിൽ പോയതായിരുന്നില്ല. വിദ്യയ്ക്ക് നോട്ടീസ് ഒന്നും നൽകിയിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week