സിപിഎമ്മിലെ കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുന്നു.

പി.കെ. ജയശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7 വോട്ട് ഭൂരിപക്ഷത്തിനാണ് കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായര്‍ക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാള്‍ എത്തിയില്ല.

കുമരകം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു. സി.പി.ഐ.എം. കക്ഷി പ്രതിനിധിയാണ്. നിര്‍മ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News