33.1 C
Kottayam
Sunday, November 17, 2024
test1
test1

‘Swift സർവീസ് ഫലം കണ്ടുതുടങ്ങി; സ്വകാര്യ ബസുകൾ നിരക്ക് കുറക്കുന്നു’: തെളിവുനിരത്തി KSRTC

Must read

കൊച്ചി:”കെ എസ് ആർ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെ എസ് ആർ ടി സി യെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക”

ദീർഘദൂര യാത്രക്കാരെ സ്വകാര്യ ബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പുതിയ സംരംഭമായ കെ സ്വിഫ്റ്റിന് (ksrtc swift) തുടക്കം കുറിച്ചത്. എന്നാൽ, സർവീസ് ആരംഭിച്ചതിന് പിന്നാലെ ബസുകൾ അപകടത്തിൽപ്പെടുന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ കെ സ്വിഫ്റ്റിനെ തകർക്കാനുള്ള നീക്കമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന എതിർവാദവും ശക്തപ്പെട്ടു. ഇപ്പോൾ ഇതാ സ്വിഫ്റ്റ് സർവീസുകൾ ഫലം കണ്ടുതുടങ്ങിയെന്നും സ്വകാര്യ സർവീസുകളും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരായെന്നും കാട്ടി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തി.

കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇങ്ങനെ:

ആരെയും തോല്പിക്കാനല്ല…
സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്…

ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു…

പ്രിയരേ…
നിങ്ങൾ വസ്തുതകൾ മനസ്സിലാക്കൂ…
കെ.എസ്.ആർ.ടി.സി യുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ്, സർവ്വീസ് ആരംഭിച്ചതുമുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നരീതയിൽ സോഷ്യൽ മീഡിയകളിലും,ഓൺലൈൻ
മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങൾ
തിരിച്ചറിയൂ…

ഞങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത
“കെ എസ് ആർ ടി സി സ്വിഫ്റ്റിനെ
ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി
വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ്
ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെ എസ് ആർ ടി സി യെ സംബന്ധിച്ചിടത്തോളം
ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക.

കേരള സർക്കാർ നിരത്തിലിറക്കിയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണ്.

ഇന്നലെ വൈകിട്ട് സ്വകാര്യ ബസിൻ്റെ ബാംഗ്ലൂർ – തിരുവനന്തപുരം സർവ്വീസ്
4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കിയത്.
എന്നാൽ ബുക്കിംഗ് സൈറ്റിൽ നോക്കുമ്പോൾ “From Rs.1599” എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്തുമസ്
തുടങ്ങിയ അവധി ദിവസങ്ങളിൽ
മാത്രം പത്രമാധ്യമങ്ങൾ ഈ കൊള്ളയുടെ വാർത്തകൾ ഇട്ടതിനു ശേഷം മറ്റൊരു വിഷയത്തിലേയ്ക്ക്
മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകു
മല്ലോ? അന്നു കെ എസ് ആർ ടി സി യുടെ ബസുകൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാൻ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാർഗ്ഗം എന്ന നിലയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ ഉദയം.

ഇന്നലെ കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പോസ്റ്റ്
വന്നതിന് ശേഷം സ്വകാര്യ ബസ് ലോബികൾ അമിത നിരക്ക് കുറച്ചതിൻ്റെ സ്ക്രീൻ ഷോർട്ട് ഞങ്ങൾ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു.

കെഎസ്ആർടിസി എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app…

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Connect us on
Website: www.keralartc.com

YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook – https://www.facebook.com/KeralaStateRoadTransportCorporation/

Instagram – https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt – https://profile.dailyhunt.in/keralartc

Twitter –
https://twitter.com/transport_state?s=08

#CMOKerala #KSRTC #CMD #Tvm #ksrtc_swift #transport

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകള്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു കഴിഞ്ഞു. സാധാരണ സമയങ്ങളിൽ 1264 രൂപയാണ്‌ എറണാകുളം- ബംഗളൂരു ടിക്കന്റ്‌ നിരക്ക്‌. ഉത്സവകാലത്തും തിരക്കുള്ളപ്പോഴും 1551 രൂപയാകും. വോൾവോയുടെ ബി 11 ആർ സീരീസ്‌ ബസുകളാണ്‌ ഗജരാജ്‌ എന്ന പേരിൽ സ്വിഫ്‌റ്റ്‌ സർവീസിലുള്ളത്‌. ബർത്തുകളിൽ റീഡിങ് ലാംപ്‌, മൊബൈൽ ചാർജർ സംവിധാനം, വിസ്‌താരമുള്ള ലഗേജ്‌ സൗകര്യം എന്നിവയുമുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.