തൃശൂർ:കുന്നംകുളം മലായ ജംഗ്ഷന് മുന്നില്‍ കെ സ്വിഫ്റ്റ് ബസ്സിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു.തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി (55) വയസ്സുള്ള പരസ്വാമിയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ഇടിച്ച ബസ് നിര്‍ത്താതെ പോയി. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ബസ്സ് കണ്ടെത്തി. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുത്തല്‍ ബസായ കെഎസ്ആര്‍ടിസിയുടെ സിഫിറ്റില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളെ 800 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങിയ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്വിഫ്റ്റ് ബസിന്റെ കന്നിയാത്രയിലാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ വിആര്‍ ബാബുരാജ് സുരേഷ് വെങ്ങാലി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജീവ് ഒ കെജോബിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏപ്രില്‍ 11ന് ഫ്‌ളാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നാല് തവണയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നാല് തവണയായിരുന്നു അപകടത്തില്‍ പെട്ടത്. ഇന്നലെ കെഎസ് 041 എന്ന ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു. രണ്ട് ഡ്രൈവര്‍മാരെ ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകയും ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലില്‍ ആണ് നടപടി.