24.5 C
Kottayam
Thursday, June 18, 2026

കുഷ്ഠരോ​ഗികളെ അപമാനിച്ച് കെ സുരേന്ദ്രൻ; മാധ്യമങ്ങൾക്ക് കുഷ്ഠരോഗികളുടെ മനസ്സെന്ന് പരാമർശം

Must read

പാലക്കാട്: കുഷ്ഠ രോഗികളെ അപമാനിക്കുന്ന പരാമ‍ർശവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎയ്ക്കെതിരെ മാധ്യമങ്ങൾ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമ‍‍‌‍ർശം. കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിക്കവെയാണ് സുരേന്ദ്രന്റെ പരാമർശം.

കലാമണ്ഡലം ഗോപിയുടെ മകന്റേത് വ്യാജപ്രചാരണം എന്ന് തെളിഞ്ഞു. സുരേഷ്ഗോപിക്കെതിരെ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. അര ദിവസത്തെ ആയുസ്സ് പോലും ഈ വ്യാജപ്രചാരണങ്ങൾക്കില്ല. കള്ള പ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനം എൻഡിഎയ്ക്കുണ്ട്. മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. എൻഡിഎയ്ക്കെതിരെ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ്. മോദിയുടെ ജനപിന്തുണ കേരളത്തിൽ വർധിക്കുന്നുണ്ട്. മോദിയുടെ ഗ്യാരന്റിയാണ് കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

സിഎഎ വിജ്ഞാപനം വന്ന ശേഷം യാതൊരു പ്രകോപനപരമായ സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായില്ല. പക്ഷെ മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വർഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ച് വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തുന്നുണ്ട്.

- Advertisement -

സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല. വികസനവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും സ്ത്രീകൾ കൊലചെയ്യപ്പെടുകയാണ്.എസ്എഫ്ഐ ഗുണ്ടായിസം കാരണം സർവകലാശാലകളിൽ പോകാൻ കുട്ടികൾ മടിക്കുന്നു.

- Advertisement -

സംസ്ഥാനത്തെ ദാരുണ വിഷയങ്ങൾ ചർച്ച ആവാതിരിക്കാനാണ് മുഖ്യമന്ത്രി സ്ഥിരം സിഎഎ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ അജണ്ട ഏറ്റുപിടിക്കുകയാണ്. എന്നാൽ എൻഡിഎയ്ക്ക് കേരളത്തിലെ ജനങ്ങളുടെ വികസനമാണ് പ്രധാനമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ...

Popular this week