KeralaNews

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തെന്നിവീണു, പരുക്ക്; പരിപാടികൾ റദ്ദാക്കി

കാസർകോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരുക്കേറ്റു. ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പരുക്ക് ഗുരുതരമല്ല. വിശ്രമം ആവശ്യപ്പെട്ടതിനാൽ ഇന്നത്തെ പരിപാടികൾ റദ്ദാക്കി.

ഇന്നു മഞ്ചേശ്വരം മണ്ഡലത്തിലെ ബുത്ത് നമ്പർ 90ലെ മംഗൽപാടി പഞ്ചായത്തിൽപ്പെട്ട ചെറു ഗോളി ഭാഗങ്ങളിലെ പാർട്ടി അംഗങ്ങളുടെ വീട്ടിൽ എത്തി പ്രായം കൂടിയ പാർട്ടി പ്രവർത്തകരെ കാണുന്നതിനിടെ കാൽവേദന അനുഭവപ്പെട്ടതിനാൽ വിശ്രമത്തിനായി കാസർകോട്ടേക്കു മടങ്ങി ഡോക്ടറെ കണ്ടു. തുടർന്ന് വിശ്രമം എടുക്കാൻ പാർട്ടിയുടെ ജില്ലാ ഓഫിസിലെത്തി.

ഇന്നു രാവിലെ മംഗൽപ്പാടി പഞ്ചായത്തിലെ ചെറു ഗോളിയിൽ ജില്ലാ പ്രസിഡന്റ് രവിശ് തന്ത്രി, മണ്ഡലം ഭാരവാഹികൾ എന്നിവരുമൊത്ത് ഏതാനും വീടുകൾ കയറിയിരുന്നു. അമ്പാർ സദാശിവക്ഷേത്രവും സന്ദർശിച്ചു. പിന്നീടാണ് മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button