കാസര്‍ഗോഡ്: മഞ്ചേശ്വരത്തും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ 3400 സീറ്റുകളിലാണ് കോന്നിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് 916 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.
പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം. ഉടുമ്പന്‍ചോലയില്‍ എം.എം മണിയും വിജയിച്ചു. 27,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എം മണിയുടെ വിജയം.
നിലവില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന്റെ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. 95 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 42 സീറ്റിലും എന്‍ഡിഎ 2 സീറ്റിലും മാത്രമാണ് മുന്നേറുന്നത്.