25.4 C
Kottayam
Sunday, October 6, 2024

‘ആണ്ടിനും ചംക്രാന്തിക്കും മാത്രം വരും’; രാഹുൽ ഗാന്ധി കേരളത്തിന്റെ ശാപമാണെന്ന് കെ സുരേന്ദ്രൻ

Must read

കോഴിക്കോട്: കാലഹരണപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കാൽ നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നതെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക് പോകുമ്പോൾ പഴഞ്ചൻ സമീപനമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല. മറ്റു സംസ്ഥാനങ്ങളുമായി മോണിറ്ററിംഗിന് സംവിധാനമില്ല. ഈ സർക്കാർ കംപ്ലീറ്റ് ഔട്ട്‌ഡേറ്റഡാണെന്നും സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ ഗാന്ധി ആണ്ടിനും ചംക്രാന്തിക്കും മാത്രമാണ് കേരളത്തിൽ വരുന്നത്. അയാൾ കേരളത്തിന്റെ ശാപമാണ്. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ അതിന് വേണ്ടിയുള്ള ഒരു മീറ്റിംഗിന് പോലും രാഹുൽ പങ്കെടുത്തിട്ടില്ല. സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ വാദം പൊളിഞ്ഞിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.

കേന്ദ്രവുമായി ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വാദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. കപിൽ സിബലിനെ ഇറക്കിയിട്ട് പോലും കേരളം പരാജയപ്പെട്ടു. കേരള സർക്കാരിന്റെ വീഴ്ച കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ വരുത്തിവെച്ച കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സപ്ലൈകോയിൽ സാധനങ്ങളില്ല. വില വർദ്ധനവ് പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുന്നില്ല. എന്നിട്ടും ഭാരത് അരി വിതരണത്തെ തടസപ്പെടുത്തുകയാണ് സംസ്ഥാനം. ഇത്രയും ജനവിരുദ്ധമായ സർക്കാർ വേറെയുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അഴിമതി കേസുകൾക്ക് തടയിടാനാണ് സംസ്ഥാന സർക്കാരിന് ശുഷ്‌ക്കാന്തി. മകളും താനും കുടുങ്ങുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ രക്ഷയ്ക്ക് ഉപയോഗിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും സംസ്ഥാനം നടത്തുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് ബിജെപി നേതൃത്വം കാര്യങ്ങൾ എല്ലാം ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം നോക്കുകുത്തിയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

Popular this week