28.8 C
Kottayam
Thursday, June 4, 2026

‘എന്റെ സ്വന്തംസണ്ണി’ അദ്ദേഹം പ്രസിഡണ്ട് ആയതില്‍ സന്തോഷം മാത്രമെന്ന് സുധാകരൻ; സുധാകരന് പകരക്കാരനാകാൻ ആവില്ലെന്ന് സണ്ണി

Must read

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സണ്ണി കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നേതാക്കളുമായി സംസാരിച്ചപ്പോൾ മനസ്സിലായിരുന്നു. സണ്ണി എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നേതാവാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെര‍ഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാ‍ർത്താസമ്മേളനത്തിന് എത്തിയിരുന്നു. 

പുതിയ ടീം വരാനാണ് മാറ്റിയത്. പുതിയ ടീം വരുമ്പോൾ മടുപ്പില്ലാത്ത പ്രവർത്തനം ഉണ്ടാകും. ഒരു കസേരയിൽ നാല് വർഷം ഇരിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. സണ്ണി എന്റെ സ്വന്തമാണ്. അദ്ദേഹം വന്നതിൽ സന്തോഷം മാത്രമാണെന്നും സുധാകരൻ പറഞ്ഞു. സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ലെന്ന് അറിയാമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

- Advertisement -

 

- Advertisement -

നിലവിലെ കെപിസിസി പ്രസിഡന്റായ കെ സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. കെ സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈക്കമാണ്ട്‌ അങ്ങേയറ്റം വിലമതിക്കുന്നു. അതുകൊണ്ടാണ് മാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോൺഗ്രസ് ഉൾപ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.സുധാകരനോട് പാർട്ടി പ്രവർത്തകർക്ക് സ്നേഹം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്.

കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ട്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ചകളുണ്ടാകും. മറ്റു പാർട്ടികളിൽ അതുണ്ടാകില്ലെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ നീണ്ടുപോയെന്ന് മാധ്യമങ്ങൾക്കല്ലേ തോന്നുന്നതെന്ന് ചോദിച് അദ്ദേഹം  ചൊവ്വാഴ്ച രാത്രിയാണ് കെപിസിസി പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ച് ചർച്ചകൾ നടന്നതെന്നും വിശദീകരിച്ചു. 

- Advertisement -

സുധാകരന് ശേഷം കണ്ണൂരിലെ കോൺഗ്രസിനെ നയിച്ച ആളാണ് സണ്ണി ജോസഫെന്നും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് അദ്ദേഹമെന്നും കെസി വേണുഗോപാൽ പറഞ്ഞു. സണ്ണി ജോസഫ് ഇന്നുമുതൽ കേരളത്തിലെ കോൺഗ്രസിന്റെ നേതാവാണെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെയോ സംഘത്തിന്റെയോ നേതാവല്ല. കേരളത്തിലെ ചെറുപ്പക്കാർക്ക് ആവേശം പകരുന്ന തീരുമാനമാണ് വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഉണ്ടായത്.

ഏറ്റവും ശക്തൻ ആയിട്ടുള്ള നേതാവാണ് അടൂർ പ്രകാശ്. യുഡിഎഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പാർട്ടിയെയും മുന്നണിയെയും മുന്നോട്ട് നയിക്കാനും അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week