28.1 C
Kottayam
Sunday, June 7, 2026

മോൻസൻ മാവുങ്കൽ കേസ്: കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല, നിയമപരമായി നേരിടാൻ തീരുമാനം

Must read

കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേ‍ർത്തു.

കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുകയാണ്. മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികൾ കേന്ദ്ര സർക്കാരിൽ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.

പണം എണ്ണി നൽകിയവരുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെ സുധാകരനെ പിന്തുണച്ചാണ് പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ പ്രതികരിച്ചത്.

സാമ്പത്തിക ഇടപാടുകളിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ‍ഡയറി ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് മോൻസന്‍റെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, കെ സുധാകരനെതിരായ പരാതിയിൽ പരാതിക്കാരായ അനൂപ് മുഹമ്മദും ഷമീറും ഉറച്ച് നിൽക്കുകയാണ്.

- Advertisement -

മുൻ ഡിഐജി സുരന്ദ്രൻ്റെ ഭാര്യക്കും സിഐ അനന്തലാലിനും മോൺസണിൻ്റെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയതിൻറെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയതായും ഷമീർ പറഞ്ഞു. ക്രൈംബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയാണ്. മോൻസനുമായുളള പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week