29.4 C
Kottayam
Friday, June 5, 2026

സമരാഗ്നി സമാപന വേദിയിലും പാര്‍ട്ടിയെ വെട്ടിലാക്കി കെ സുധാകരന്‍, തിരുത്തുമായി വിഡി സതീശന്‍

Must read

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് നീരസം പ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സമ്മേളനം ആരംഭിച്ച് രണ്ട് പേര്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ പ്രവര്‍ത്തകര്‍ വേദിയില്‍ നിന്ന് മടങ്ങി പോകുന്നതിലാണ് സുധാകരന് നീരസമുണ്ടായത്.

ലക്ഷങ്ങള്‍ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അതില്‍ പ്രസംഗിക്കുന്ന നേതാക്കളെ മുഴുവന്‍ കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ പരിപാടി സംഘടിപ്പിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പരിപാടി തുടങ്ങിയപ്പോള്‍ നിറഞ്ഞിരുന്ന വേദിയില്‍ പെട്ടെന്ന് കാലി കസേരകളുണ്ടായതെങ്ങനെയെന്നും സുധാകരന്‍ ചോദിച്ചു.

അതേസമയം കെപിസിസി അദ്ധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നു. പ്രവര്‍ത്തകര്‍ കനത്ത ചൂടിനെപ്പോലും അവഗണിച്ച് മൂന്ന് മണി മുതല്‍ സമ്മേളനം നടക്കുന്ന വേദിയില്‍ എത്തിയതാണെന്നാണ് സതീശന്‍ പറഞ്ഞത്.

രണ്ട് നേതാക്കള്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതില്‍ പ്രസിഡന്റിന് നീരസം വേണ്ടെന്നും സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ രണ്ടക്ക സീറ്റെന്ന പ്രധാനമന്ത്രിയുടെ മോഹം അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -

പത്ത് വര്‍ഷമായി മോദി രാജ്യം ഭരിക്കുന്നു. ഉത്തരേന്ത്യയില്‍ നേടിയത് പോലെയുള്ള ഒന്നും കേരളത്തില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിട്ടില്ല. ഇനി ഒട്ട് ലഭിക്കില്ലെന്നും അങ്ങനെയൊരു സ്വപ്‌നമുണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week